കുടുംബശ്രീ മുഖേന വനിതകള്‍ക്ക് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ഏജന്റാകുന്നതിന് വീണ്ടും അവസരം. പോസ്റ്റല്‍ വകുപ്പിന് കീഴില്‍ പത്താം ക്ലാസോ, തത്തുല്യമോ വിജയിച്ച 18 നും 50 നും മധ്യേ പ്രായമുള്ള 300 കുടുംബശ്രീ വനിതകള്‍ക്ക് ഇന്‍ഷൂറന്‍സ് ഏജന്റായി തൊഴില്‍ നല്‍കും. തപാല്‍ വകുപ്പിന് കീഴില്‍ വരുന്ന പോസ്റ്റല്‍ ഇന്‍ഷൂറന്‍സ് പദ്ധതി, സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവ കാര്യക്ഷമമായി പൊതുജനങ്ങളിലേക്ക് എത്തിക്കുകയും പദ്ധതിയില്‍ അംഗമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം തിരൂര്‍, മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ മുഖേന ലഭ്യമാക്കും. താത്പര്യമുള്ളവര്‍ അതത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ ജൂണ്‍ നാലിനകം പേരു വിവരങ്ങള്‍ നല്‍കണം.
പത്താം ക്ലാസ് പാസ്സായ കുടുംബശ്രീ വനിതകള്‍ക്ക് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ഏജന്റാകാം
News@Iritty
0
إرسال تعليق