ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ ആഗ്‌നേയിന്റെ ( ഒന്‍പത്)മൃതദേഹം വാരത്തെ പിതാവ് പ്രവീണിന്റെ വീട്ടിലെത്തിച്ചു.
ഇന്നലെ പുലര്‍ച്ചെയോടെയാണ് പ്രവീണ്‍ വിദേശത്തുനിന്നുമെത്തിയത്. അത്യന്തം വികാരനിര്‍ഭരമായിരുന്നു അവിടുത്തെ കാഴ്ചകള്‍ പിതാവും കുടുംബാംഗങ്ങളുടെയും ദു:ഖം അണപൊട്ടിയൊഴികിയത് കണ്ടു നിന്നവരുടെ കണ്ണുകളും ഈറനണിയിച്ചു.തുടര്‍ന്ന് ആഗ്‌നേയിന്റെ മൃതദേഹം അമ്മയുടെ വീടായ പള്ളിക്കുന്ന് ഇടച്ചേരിയിലെ കൊമ്ബ്രക്കാവിന് സമീപമുള്ള നവനീതത്തിലെത്തിച്ചു.
കുട്ടിയുടെ മുത്തച്ഛന്‍ മഹേഷ്ബാബുവിന്റെ മൃതദേഹത്തോടൊപ്പം പൊതുദര്‍ശനത്തിന് വെച്ചു. കുട്ടിയുടെ അമ്മയും മഹേഷ്ബാബുവിന്റെ മകളുമായ നവ്യക്ക് താങ്ങാനാവാത്തതായിരുന്നു ഇരട്ടമരണമെന്ന മഹാദുരന്തം.ആഗ്‌നേയിനെ ഒരു നോക്കുകാണാന്‍ എസ്. എന്‍ വിദ്യാമന്ദിറിലെ സഹപാഠികളും അധ്യാപകരുമെത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മഹേഷ്ബാബുവിന്റെ മൃതദേഹത്തില്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. തുടര്‍ന്ന് വിലാപങ്ങള്‍ ബാക്കി നിര്‍ത്തികൊണ്ടു ഇരുവരുടെയും മൃതദേഹം പയ്യാമ്ബലം പൊതുശ്മാനത്തിലേക്ക് കൊണ്ടു പോയി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍, കൗണ്‍സിലര്‍മാരായടി.
രവീന്ദ്രന്‍, കൂക്കിരി രാജേഷ്,പി.കൗലത്ത് വിവിധ കക്ഷി നേതാക്കളായ കാടന്‍ബാലകൃഷ്ണന്‍, കല്ലിക്കോടന്‍ രാഗേഷ് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. അപകടമുണ്ടാക്കിയ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെയാണ് ദേശീയ പാതയിലെ പള്ളിക്കുളത്ത് ടാങ്കര്‍ ലോറിയിടിച്ചു മഹേഷ്ബാബുവും ആഗ്‌നേയുംസഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഇരുവര്‍ക്കും മുകളിലൂടെ ലോറിയുടെ ടയര്‍ കയറി മരിക്കുന്നത്.
ആഗ്‌നേയിന്റെ അമ്മ നവ്യ ഇതിനടുത്തുള്ള ഒരുസ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ ഇവര്‍ പിതാവുംമകനും റോഡില്‍ മരിച്ചുകിടക്കുന്നതു കണ്ടു തളര്‍ന്നു വീണിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയില്‍ വഴിയാത്രക്കാര്‍ഉള്‍പ്പെടെ നിരവധിയാളുകളാണ് വാഹനാപകടത്തില്‍കൊല്ലപ്പെട്ടത്.
إرسال تعليق