ഇരിട്ടി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും കാറും നശിപ്പിച്ച നിലയിൽ. ചാക്കാട് കരിയിൽ പയ്യൻ വീട്ടിൽ രാമകൃഷ്ണൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്കും കാറിനും നേരെയാണ് ആക്രമം. രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് ഓട്ടോറിക്ഷയുടെ വുഡും സീറ്റും ഉൾപ്പെടെ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിക്കീറി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോ. ഇതിന് സമീപം നിർത്തിയിട്ട മകനും നാഗാലാൻഡിൽ സേവനം നടത്തുന്ന പട്ടാളക്കാരനുമായ രാഹുലിൻ്റെ ഉടമസ്ഥതയിലുള്ള കാറിൻ്റെ മുകളിൽ മഴുവനായും വരച്ചിട്ട് പെയിൻറിംഗ് നശിപ്പിച്ച നിലയിലാണ്. ഹാജി റോഡിൽ ഓട്ടോറിക്ഷ സർവീസ് നടത്തുന്ന രാമകൃഷ്ണൻ ബി ജെ പി പ്രവർത്തകൻ കൂടിയാണ്. ബി ജെ പി സംസ്ഥാന സമിതി വി.വി. ചന്ദ്രൻ, ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, പേരാവൂർ മണ്ഡലം ജനറൽ സിക്രട്ടറി ഷൈൻ, പി.കെ. ഷാബു എന്നിവർ സ്ഥലം സന്ദർശിച്ചു.
സംഭവത്തെ തുടർന്ന് രാമകൃഷ്ണൻ മുഴക്കുന്ന് പോലീസിൽ പരാതി നൽകി. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
إرسال تعليق