വെള്ളമെന്ന് കരുതി കീടനാശിനി കഴിച്ചയാള്‍ മരിച്ചു. മുണ്ടക്കയം പാലൂര്‍ക്കാവ് ബൈജു (50) ആണ് മരിച്ചത്. യാത്രയ്ക്കിടെ മുണ്ടക്കയത്ത് കൂട്ടുകാരോടൊപ്പം വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ഇയാളെ പാലായിലെ സ്വകാര്യ ആശുപുത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.മുണ്ടക്കയം സിഐ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ഭാര്യ റെയ്ച്ചല്‍, മക്കള്‍ അലന്‍, അലീന
إرسال تعليق