തലശ്ശേരി: നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഒളികാമറയില്‍ പകര്‍ത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായത്.
പൊതുസ്ഥലങ്ങളില്‍ അതിരുവിട്ട സ്നേഹസൗഹൃദം പ്രകടിപ്പിക്കുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായാണ് പൊലീസ് രംഗത്തിറങ്ങിയിട്ടുള്ളത്.ഉദ്യാനങ്ങള്‍ കേന്ദ്രീകരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന സംഘം കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു.
ദൃശ്യം പുറത്തുവന്നതോടെ പരാതിയുമായി ചിലര്‍ പൊലീസിനെ സമീപിച്ചതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായത്.തലശ്ശേരി ഓവര്‍ബറീസ് ഫോളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കമിതാക്കളുടെയും ദമ്ബതിമാരുടെയും സ്വകാര്യതയിലേക്കാണ് സംഘം ഒളികാമറ നീട്ടിയത്.
ദൃശ്യങ്ങള്‍ പ്രത്യേക ഗ്രൂപ്പുവഴി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ മാനഹാനിയിലാണ് പലരും. ജില്ല കോടതിക്ക് സമീപത്തെ സെന്റിനറി പാര്‍ക്കിലെത്തിയ കമിതാക്കളുടെ ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയത്.
അശ്ലീല സൈറ്റുകളിലും ദൃശ്യം അപ്ലോഡ് ചെയ്തതായി പൊലീസ് പറഞ്ഞു. തലശ്ശേരി കോട്ടയില്നിന്നടക്കം ദൃശ്യം ചിത്രീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രത്യേക ഇടങ്ങളിലാണ് ഇവര്‍ ഒളികാമറ സ്ഥാപിക്കുന്നത്. ഉദ്യാനങ്ങളില്‍ പകല്‍ എത്തുന്നവരിലേറെയും വിദ്യാര്‍ഥികളാണ്.
ഉദ്യാനകേന്ദ്രങ്ങളില് വനിത പൊലീസുകാരെയടക്കം നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്..
إرسال تعليق