നിരവധി അന്താരാഷ്ട്ര-ആഭ്യന്തര വിമാനങ്ങളാണ് സര്‍വീസിനൊരുങ്ങുന്നത്. എയര്‍ഇന്ത്യ എക്സ്‌പ്രസ് ജൂണ്‍ 24 മുതല്‍ എല്ലാ വെള്ളിയാഴ്ചയും മസ്‌കറ്റിലേക്ക് സര്‍വീസ് നടത്തും. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ നിലവില്‍ നടത്തുന്ന സര്‍വീസിന് പുറമേയാണിത്. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഗോ ഫസ്റ്റും (ഗോ എയര്‍) മസ്‌കറ്റിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
അബുദാബിയിലേക്ക് രണ്ടുമുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. ആഴ്ചയില്‍ മൂന്നുദിവസമാണ് സര്‍വീസ്. ഉച്ചയ്ക്ക് 1.35-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പ്രാദേശികസമയം 4.05-ന് അബുദാബിയിലെത്തും. ബെംഗളൂരുവിലേക്ക് ഇന്‍ഡിഗോയുടെ അധിക സര്‍വീസ് രണ്ടുമുതല്‍ തുടങ്ങും. 150 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന എയര്‍ബസ് എ 320 വിമാനമാണ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തുക.
ബെംഗളൂരുവിലേക്ക് നിലവില്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. 80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എ.ടി.ആര്‍.-72 വിമാനമാണ് സര്‍വീസിന് ഉപയോഗിച്ചുവരുന്നത്. ഇതോടെ കണ്ണൂര്‍ ബെംഗളൂരു സെക്ടറില്‍ ആഴ്ചയില്‍ 13 സര്‍വീസുകളാകും.
ഏപ്രിലിലെ കണക്ക് പുറത്തുവന്നപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 34,925 പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്. മാര്‍ച്ചില്‍ 31,668 ആഭ്യന്തര യാത്രക്കാരായിരുന്നു. അതേ സമയം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ മാര്‍ച്ച് മാസത്തേക്കാള്‍ 11,722 യാത്രക്കാരുടെ കുറവാണ് ഉണ്ടായത്. 52,409 പേരാണ് ഏപ്രിലില്‍ കണ്ണൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്ര ചെയ്തത്.
إرسال تعليق