എറണാകുളത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി. ഞായറാഴ്ച രാത്രിയാണ് സംഭവം. ബാനര്‍ജി റോഡില്‍ കോട്ടൂര്‍ ഫ്യുവല്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 11 മണിയോടെ പെട്രോള്‍ പമ്പില്‍ ബൈക്കിലെത്തിയ ആള്‍ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
റോഡില്‍ തിരക്കേറിയ സമയത്താണ് സംഭവം. ഹെല്‍മറ്റ് വെച്ച ശേഷം തുണികൊണ്ട് മുഖം മറച്ച് ഓഫിസ് മുറിയില്‍ എത്തിയ ആള്‍ ആദ്യം ബുള്ളറ്റിനുള്ള എന്‍ജിന്‍ ഓയില്‍ ഉണ്ടോ എന്നു ചോദിച്ചു. ഇല്ലെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. ഇതേ തുടര്‍ന്ന് അകേരമി കത്തിയെടുത്തു ബലമായി പണം ആവശ്യപ്പെടുകയായിരുന്നു.
ജീവനക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന 5,000രൂപയോളം വരുന്ന തുകയാണ് ആക്രമി തട്ടിയെടുത്തത്. പണവുമായി മോഷ്ടാവ് ബൈക്കില്‍ കയറി കടന്നുകളഞ്ഞു. ബൈക്കിന്റെ ചിത്രമെടുക്കാന്‍ ജീവനക്കാരന്‍ ശ്രമിച്ചെങ്കിലും നമ്പര്‍ പ്ലേറ്റുണ്ടായിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق