സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. പവന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 38,200 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കൂടി 4775 രൂപയായി.
ഇന്നലെ ഗ്രാമിന് 4765 രൂപയും പവന് 38120 രൂപയുമായിരുന്നു വില. മെയ് 25ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണവില. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു വില. ഇതിനു ശേഷമാണ് ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 38120 രൂപയായത്.
إرسال تعليق