ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നു. മലപ്പുറം വേങ്ങരയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് പരാതി നല്‍കാതിരിക്കാന്‍ ഹോട്ടല്‍ ഉടമയോട് നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ടത്. തങ്ങള്‍ക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് പൂട്ടിച്ചതിന്‍റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു.ഹോട്ടലില്‍ കയറി ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് നാലംഗ ആരോപിച്ചു. ഉടമസ്ഥന്‍റെ മൊബൈല്‍ ഫോണ്‍ നമ്പറും വാങ്ങി മടങ്ങിയ സംഘം പിന്നാലെ പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ടു. പലവട്ടം തര്‍ക്കിച്ച ശേഷം ഇരുപത്തയ്യായിരം രൂപ നല്‍കിയാല്‍ ഹോട്ടലിനെതിരെ പരാതി നല്‍കില്ലെന്ന് അറിയിച്ചു.തങ്ങള്‍ പരാതി നല്‍കി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാല്‍ ഒറ്റദിവസം കൊണ്ട് ഹോട്ടലിന്‍റെ കഥ കഴിയുമെന്ന് വെല്ലുവിളിച്ചു. മൂന്നാഴ്ച മുന്‍പ് വേങ്ങരയിലെ മന്തി ഹൗസ് പൂട്ടിച്ചത് തങ്ങളാണന്നും ഇതേ സംഘം പറഞ്ഞു. പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനെത്തിയ സംഘത്തിനെതിരെ പരാതി നല്‍കുകയാണ് ഹോട്ടലുടമകള്‍.
ഭക്ഷ്യ'വിഷബാധ' തട്ടിപ്പ് സംഘം സജീവം: ഹോട്ടലുടമയ്ക്ക് ഭീഷണി, പണം ചോദിച്ചു: പരാതി
News@Iritty
0
إرسال تعليق