ഇടുക്കിയ
ഇടുക്കി ശാന്തന്‍പാറയില്‍ 15 കാരിക്ക് നേരെ കൂട്ട ലൈംഗിക ആക്രമണം. ഇതര സംസ്ഥാനക്കാരിയായ 15 കാരിയെ ആണ് നാലു പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്.
സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിച്ച് നില്‍ക്കവെ പ്രദേശ വാസികളായ നാല് പേര്‍ എത്തി സുഹൃത്തിനെ അടിച്ച് ഓടിക്കുകയും പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.
ഇന്നലെ തന്നെ പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. വൈദ്യപരിശോധനയില്‍ ബലാത്സഗം നടന്നിട്ടില്ലെന്ന് തെളിഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ലൈംഗിക അതിക്രമത്തിന് കേസെടുത്തിരിക്കുന്നത്.
إرسال تعليق