Join News @ Iritty Whats App Group

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്‌



സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. എ‌ട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും വേഗതയേറിയ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് ക‌ടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. കേരളത്തിൽ കാലവർഷം ഉടൻ എത്തിച്ചേരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കാലവർഷത്തിനുള്ള മാനദണ്ഡങ്ങൾ കൃത്യമായി ഒത്തുവരാത്തതാണ് സ്ഥിരീകരണം വൈകാൻ കാരണം. കാലവർഷം എത്തിയാലും ആദ്യ പാദത്തിൽ താരമ്യേന മഴയുടെ അളവിൽ കുറവുണ്ടാകുമെന്നാണ് പ്രവചനം.

Post a Comment

أحدث أقدم
Join Our Whats App Group