കൊല്ലത്ത് കഞ്ചാവുമായി ഡോക്ടർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ . കഴിഞ്ഞ രാത്രി കൊട്ടാരക്കര ചന്തമുക്ക് ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്.
സംഭവത്തിൽ കണ്ണൂർ സ്വദേശിയും ഹോമിയോ ഡോക്ടറുമായ സുബാഷ് ദാമോദരൻ (30), തിരുവനന്തപുരം സ്വദേശി മിഥുൻ (30) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
إرسال تعليق