ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). വ്യാജ സന്ദേശങ്ങളിലൂടെ ഉപഭോക്താക്കളുടെ അക്കൗണ്ടിലെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്നുണ്ടന്ന് പിഐബി (PIB) പത്രക്കുറിപ്പില്‍ പറയുന്നു. തങ്ങളുടെ എസ്ബിഐ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അറിയിക്കുന്ന സന്ദേശം ശ്രദ്ധിക്കണമെന്നും എസ്ബിഐ ഉപയോക്താക്കളോട് പിഐബി (PIB) അറിയിച്ചു.
തട്ടിപ്പുകാര്‍ ഇത്തരം മെസേജുകൾ (Message) എസ്എംഎസ് (SMS) വഴി അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. അത്തരം സന്ദേശങ്ങളോടും ഫോണ്‍ കോളുകളോടും പ്രതികരിക്കരുതെന്നും ഈ സന്ദേശങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഏജന്‍സി എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ ചോദിക്കുന്ന ഇമെയിലുകള്‍/എസ്എംഎസ് എന്നിവയോട് പ്രതികരിക്കാതിരിക്കുക.
അത്തരത്തിലുള്ള എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കില്‍, ആ നമ്പര്‍ ഉടന്‍ തന്നെ report.phishing @sbi.co.in എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.
പിഐബി മുന്നറിയിപ്പ് അനുസരിച്ച്, 'Dear A/c holder SBI BANK documents has expired A/c will be blocked Now Click https://sbikvs.II Update by NetBanking.'എന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇപ്പോള്‍ അത്തരം സന്ദേശങ്ങള്‍ വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്താനും വഴികളുണ്ട്. ഔദ്യോഗികമായി പരിശോധിച്ചുറപ്പിച്ച നമ്പറുകളിലൂടെയാണ് ബാങ്കുകള്‍ എപ്പോഴും ആശയവിനിമയങ്ങള്‍ നടത്തുന്നത്. രണ്ടാമതായി, നിങ്ങളുടെ വ്യക്തിഗത അല്ലെങ്കില്‍ അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കാന്‍ ഒരു ബാങ്ക് ഒരിക്കലും നിങ്ങളോട് ആവശ്യപ്പെടില്ല.
നേരത്തെ, രണ്ടു നമ്പരുകളില്‍ നിന്നുള്ള ഫോണ്‍ കോള്‍ എടുത്താല്‍ ബാങ്ക് അക്കൌണ്ടിലെ പണം നഷ്ടമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. KYC (നടപടിക്രമം പൂര്‍ത്തിയാക്കുന്നതിനെന്ന വ്യാജേനയാണ് +91-8294710946, +91-7362951973 എന്നീ രണ്ട് നമ്പറുകളില്‍ നിന്ന് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് തട്ടിപ്പുസംഘത്തിന്റെ ഫോണ്‍ കോള്‍ വരിക. വാട്‌സാപ്പില്‍ നല്‍കുന്ന ലിങ്ക് വഴി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി അക്കൌണ്ടിലെ പണം തട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ആസാമില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന് മറുപടിയായി എസ്.ബിഐ ട്വിറ്ററില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. SBI ഉപഭോക്താക്കള്‍ അസമില്‍ പ്രധാനമായും കോളുകള്‍ ലഭിക്കുന്നത് ഈ തട്ടിപ്പ് നമ്പരുകളില്‍ നിന്നാണ്. അതേസമയം സംസ്ഥാനങ്ങളിലെ ഉപയോക്താക്കള്‍ക്കും വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ ലഭിക്കുകയാണെങ്കില്‍ അവര്‍ ഇതേക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും എസ്ബിഐ വ്യക്തമാക്കുന്നു.
കെവൈസി (KYC) അപ്ഡേറ്റിനായി ഒരു വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ കോളര്‍മാര്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഒരു ട്വീറ്റില്‍ സിഐഡി അസം പറഞ്ഞു. 'അത്തരം വ്യാജ/സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് എല്ലാ എസ്ബിഐ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിക്കുന്നു,
إرسال تعليق