ഇരിട്ടി: കുടകിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയിൽ നിന്ന് ഒലിച്ചിറങ്ങിയ ദ്രാവകം ശ്വസിച്ച നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ദേഹാസ്വസ്ഥ്യം. ചൊവ്വാഴ്ച്ച രാവിലെ കുശാൽനഗർ മുതൽ വിരാജ് പേട്ട വരെ ലോറി കടന്നു പോയവഴിയിലെ യാത്രക്കാർക്കും റോഡരികിലെ സ്കൂൾ കുട്ടികൾക്കുമാണ് ശ്വാസതടസമുൾപ്പടെ അനുഭവപ്പെട്ടത്. ശ്വാസതടസത്തെ തുടർന്ന് സിദ്ധാപുരം സെൻ്റ് ആൻസ് സെക്കണ്ടറി സ്കൂളിലെ 6 വിദ്യാർത്ഥികളെ സിദ്ധാപുരം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ വ്യാപക പരാതിയെ തുടർന്ന് ലോറി പെരുമ്പാടി ചെക്ക് പോസ്റ്റിൽ വെച്ച് പോലിസ് കസ്റ്റഡിയിലെടുത്തു. ചുവന്ന കളറുള്ള ദ്രാവകമാണ് റോഡിൽ ഒലിച്ചിറങ്ങിയതെന് നാട്ടുകാർ പറഞ്ഞു. കുരുമുളക് സോസോണ് വണ്ടിയിലുണ്ടായിരുന്നതെന്നാണ് ലോറി ജീവനക്കാർ പറയുന്നത്. ദ്രാവകം ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചിട്ടുണ്ട്.
സംഭവമറിച്ച് കുടക് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ ഉന്നതതല സംഘം സിദ്ധാപുരത്തെത്തി ചികിൽസയിലുള്ള കുട്ടികളെ സന്ദർശിച്ചു. ലോറി കടന്നു വന്ന സിദ്ധാപുരം - വീരാജ് പേട്ട റൂട്ടിൽ ആരോഗ്യ വകുപ്പ് സംഘം ജനങ്ങളിൽ നിന്നും വിവരങ്ങളാരാഞ്ഞു.
إرسال تعليق