മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയപ്പോഴാണ് വെടിയേറ്റത്. മൂന്ന് പേരാണ് പന്നിവേട്ടയ്ക്കായി പോയതെന്ന് പൊലീസ് പറഞ്ഞു. ഉന്നം തെറ്റി ഇര്‍ഷാദിന് വെടി മാറിക്കൊണ്ടതാണെന്നാണ് പൊലസിന്‍റെ നിഗമനം. ഇര്‍ഷാദിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി.
إرسال تعليق