മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്. കേസ് അട്ടിമറിക്കുമോയെന്ന ആശങ്കകൾ ഇതോടെ കുറഞ്ഞന്ന് വ്യക്തമാക്കി അതിജീവിത. ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് നടി ഇത് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയിൽ വിശ്വസമുണ്ട്. ഈ കേസിൽ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും അതിജീവിത പറഞ്ഞു. സർക്കാറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. വ്യാഖ്യാനങ്ങൾ ഉണ്ടായതിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്ന് നടി പറഞ്ഞു.
കേസിൽ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വളരെ വളരെ സന്തോഷമുണ്ട്.സെക്രട്ടറിയത്തിൽ നടന്ന കൂടിക്കാഴ്ച്ചയിൽ പൂർണ്ണ തൃപ്തയാണന്നും എന്നാൽ കേസ് അട്ടിമറിക്ക പെടുമോ എന്ന സംശയം മാത്രമാണുള്ളത് എന്നും നടി വ്യക്തമാക്കി. ആരുടെയും വായ് അടപ്പിക്കാനില്ല. പക്ഷേ പോരാട്ടം തുടരുമെന്നും നടി വ്യക്തമാക്കി. സെക്രട്ടറിയേറ്റില്‍ ഡെബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടിയെത്തിയത്.
കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചതിനെതിരെ അതിജീവിത കോടതിയെ സമീപിച്ചിരുന്നു. ഇത് രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച്ച.
സര്‍ക്കാരിനെ വിമര്‍ശിച്ചും രാഷ്ട്രീയ ഇടപെടലാണ് അന്വേഷണം വഴിമുട്ടിയതിന് പിന്നിലെന്ന് ആരോപിച്ചുമാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് കൂടിക്കാഴ്ച.
പ്രതി ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേര്‍ന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പരാതി വിവാദമായതോടെ സിപിഐഎം നേതാക്കള്‍ കൂട്ടത്തോടെ നടിയെ വിമര്‍ശിച്ചിരുന്നു.
إرسال تعليق