തലശ്ശേരി: ചെമ്ബ്രയില്‍ വീടുകള്‍ക്ക് മുന്നില്‍ റീത്ത്വെച്ച് സാമൂഹിക വിരുദ്ധരുടെ ഭീഷണി.
സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ അമൃതത്തില്‍ ഇ.വി. രാമചന്ദ്രന്, ചൈതന്യയില്‍ ആര്‍ട്ടിസ്റ്റ് സന്തോഷ് എന്നിവരുടെ വീടുകള്‍ക്ക് മുന്നിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതീക്ഷ റെസിഡന്റ്സ് അസോസിയേഷന് യോഗത്തില്‍ പരസ്യ മദ്യപാനത്തെ രാമചന്ദ്രന് ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചയാണ് വരാന്തക്ക് മുന്നില്‍ റീത്ത് വെച്ചതായി കണ്ടത്.സാമൂഹിക വിരുദ്ധര്‍ കേന്ദ്രീകരിക്കുന്ന പ്രദേശമാണ് ചെമ്ബ്ര. കൊലപാതകം, പണം തട്ടിപ്പറി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഇവിടെയുള്ളവര്‍ പ്രതികളായിട്ടുണ്ട്.
ലഹരിവില്പനക്കെതിരെ പരാതി നല്‍കിയതിന് 2018 ജനുവരിയില്‍ ഇ.വി. രാമചന്ദ്രന്റെ വീട്ടില്‍ നിര്‍ത്തിയ സ്കൂട്ടര്‍ കേടുവരുത്തിയിരുന്നു. ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളായ കേസ് മാഹി കോടതിയില്‍ വിചാരണയിലാണ്.
ചെമ്ബ്ര ആശാരിക്കാവിനടുത്ത പണിതീരാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് മദ്യപാനവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനവുമെന്ന് നാട്ടുകാര്‍ പറയുന്നു.
إرسال تعليق