Join News @ Iritty Whats App Group

പാനൂർ എലാങ്കോട് ഇരുനില വീട് കത്തിനശിച്ചു



പാനൂര്‍: സെന്‍ട്രല്‍ എലാങ്കോട് ഇരുനില വീട് കത്തിനശിച്ചു. കുളങ്ങരന്റവിട അലീമയുടെ വീടാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാത്രി 10ന് ശേഷമാണ് സംഭവം.
അലീമ മക്കളായ സാജിത, സൗധ, സാജിതയുടെ ഭര്‍ത്താവ് മഹമൂദ്, സൗധയുടെ മകന്‍ ജമാല്‍ എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. തീപിടിത്തം കണ്ട് വീട്ടുകാര്‍ പുറത്തേക്കിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പാനൂര്‍ പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തം കണ്ട് ഓടിക്കൂടിയ നാട്ടുകാരും ഏറെ സാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ എടുത്ത് മാറ്റിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവാക്കാനായി. ഏതാണ്ട് അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വീട് പൂര്‍ണമായി ഉപയോഗശൂന്യമായി. ഒന്നാം നില മുഴുവനായി കത്തിയമര്‍ന്നു. കെ.പി. മോഹനന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ വി. നാസര്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ ഖദീജ ഖാദര്‍, എം. രത്നാകരന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി. സുരേന്ദ്രന്‍, പി.കെ. ഷാഹുല്‍ ഹമീദ്, പി.പി.എ. സലാം, ടി.ടി. രാജന്‍, അലി നാനാറത്ത്, സന്തോഷ് കണ്ണംവെള്ളി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group