കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ ഏച്ചൂർ സ്വദേശി ശരത്ത് ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്.
പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോയ കാറും കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നിജീഷിനെയും ശരത്തിനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരുക്കേറ്റ ലോറി ഡ്രൈവർ സിദ്ദീഖ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
إرسال تعليق