Join News @ Iritty Whats App Group

പെർമിറ്റില്ലാതെയും ടാക്സ് അടക്കാതെയും സർവീസ് നടത്തിയ സ്വകാര്യബസ്സുകൾക്കെതിരെ നടപടി


ഇരിട്ടി: പെർമിറ്റില്ലാതെയും ടാക്സ് അടക്കാതെയും സർവീസ് നടത്തിയ സ്വകാര്യബസ്സുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഇരിട്ടി റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആണ്  ബസുടമകൾ ക്കെതിരെ പിഴ ചുമത്തിയത്. 
കൊട്ടിയൂരിലേക്ക് പെർമിറ്റില്ലാതെ സർവീസ് നടത്തിയ രണ്ട് ബസുകളും ഇവർ  പിടികൂടി. 
കൊട്ടിയൂരിലേക്ക് പെർമിറ്റില്ലാതെയും  ടാകസ് അടക്കാതെയും സർവ്വീസ് നടത്തിയ കെ എൽ 58 എച്ച് 1748 ബസ് ഉടമക്ക് 15,000 രൂപയാണ് പിഴ ചുമത്തിയത്.  പെർമിറ്റില്ലാതെ കൊട്ടിയൂരിലേക്ക് സർവീസ് നടത്തിയ KL 60 J 5840 ബസ് ഉടമക്ക്  7500 രൂപയും  പിഴ ചുമത്തി. ഇത്തരത്തിൽ പല ബസ്സുകളും സർവീസ് നടത്തുന്നതായി മോട്ടോർ വാഹന വകുപ്പിന് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. 
കൂടാതെ മട്ടന്നൂർ - മണക്കായി- കൊട്ടാരം-  പെരിയത്തിൽ റൂട്ടിലോടുന്ന പ്രസാദം എന്ന ബസ് ഉടമയ്ക്കെതിരെയും  മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. ടാക്സും പെർമിറ്റും ഇല്ലാതെ സർവീസ് നടത്തിയതിനെതിരെ 17500 രൂപയാണ് പിഴ ചുമത്തിയത്. ഇരിട്ടി
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. വൈകുണ്ഠൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി. ആർ. ഷനിൽകുമാർ, ഡി. കെ. ഷീജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group