ഇരിട്ടി: എടക്കാനത്തു കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞു വീണ് യാത്രികരായ അച്ഛനും മകനും പരിക്ക്. എടക്കാനം ചേളത്തൂരിലെ എഴോത്ത് ഹൗസിൽ കല്ലെരിക്കാണ്ടി ധനേഷ് (38) മകൻ ആദിദേവ്(7) എന്നിവർക്കാണ് പരിക്കേറ്റത്.എടക്കാനം കപ്പണക്കുന്നിൽ വെച്ചാണ് അപകടം.ഇരുവരും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق