കോഴിക്കോട്; ആലപ്പുഴയിലെ റാലിയിലെ വിവാദ മുദ്യാവാക്യം വിളിയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാവായ യഹിയ തങ്ങളെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതികരണവുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്. പൊലീസ് നീക്കം അപകടകരമാണ്.ആർഎസ്എസിനെ പ്രീണിപ്പിക്കലല്ല പൊലീസിന്റെ പണി.ആർഎസ്എസിനെതിരായ മുദ്രാവാക്യത്തെ മത വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല.ഇപ്പോൾ കേരളത്തിൽ നടക്കുന്നത് പോപ്പുലർ ഫ്രണ്ട് വേട്ടയാണെന്നും സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.ഹൈക്കോടതി ജഡ്ജിമാർക്കെതിരായ പ്രസംഗത്തെ അംഗീകരിക്കുന്നില്ല. മുദ്രാവാക്യം വിളിച്ച വ്യക്തിയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട് , ഇക്കാര്യത്തിൽ സംഘടന അന്വേഷണം നടത്തുന്നുണ്ട്.മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കുടുംബത്തിന് പിന്തുണ നൽകും. എന്നാൽ മുദ്രാവാക്യത്തിന് പിന്തുണയില്ലെന്നും സംഘടന വ്യക്തമാക്കി
ആർഎസ്എസിനെതിരായ മുദ്രാവാക്യത്തെ മത വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല; പോപ്പുലർ ഫ്രണ്ട്
News@Iritty
0
إرسال تعليق