Join News @ Iritty Whats App Group

ഒമിക്രോൺ പുതിയ വകഭേദം: സംസ്ഥാനത്തും ജാഗ്രത

 
ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി.എ. 4, ബി.എ. 5 എന്നിവ അയൽസംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും ആരോഗ്യപ്രവർത്തകർക്ക് ജാഗ്രതാനിർദേശം നൽകി. ചൊവ്വാഴ്ച സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 747 ആയി ഉയർന്നു. ഒരാഴ്ചയായി പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറിനുമുകളിലാണ്. വെള്ളിയാഴ്ച 63 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആകെ മരണം 69,617 ആയി. 3928 പേർ ചികിത്സയിലുണ്ട്.
തെലങ്കാനയിൽ പുതിയ വകഭേദം സ്ഥിരീകരിച്ചതായി ഇന്ത്യൻ സാഴ്‌സ് കോവ്-2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ്) കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഒട്ടേറെ വിദേശരാജ്യങ്ങളിൽ ഈ വകഭേദങ്ങൾ ഇതിനോടകം സ്ഥിരീകരിച്ചുകഴിഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group