Join News @ Iritty Whats App Group

ആറ്റുകാൽ ക്ഷേത്രത്തിന് ഇനി വനിതാ സാരഥി


ആറ്റുകാൽ ക്ഷേത്രത്തിന് ഇനി വനിതാ സാരഥി. 1979 ൽ ക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ച ശേഷം ചരിത്രത്തിലാദ്യമായാണ് ഭരണനേതൃത്വം വനിതയ്ക്ക് ലഭിക്കുന്നത്. ആറ്റുകാൽ കുളങ്ങര വീട്ടിൽ എ. ഗീതാകുമാരിയാണ് പുതിയ ചെയർപേഴ്‌സൺ. 

ജലസേചന വകുപ്പിലെ ഐ.ഡി.ആർ.ബി ഡറക്ടറായി 2012 ലാണ് എ ഗീതാകുമാരി വിരമിച്ചത്. 84 അംഗ ആറ്റുകാൽ ട്രസ്റ്റിലെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഗീതാകുമാരിയെ ഏകകണ്ഠമായാണ് ഭരണതലപ്പത്തേയ്ക്ക് തിരഞ്ഞെടുത്തത്. പുതിയ നിയോഗം ഭാഗ്യമായി കരുതുന്നുവെന്നാണ് ഗീതാകുമാരി പറയുന്നത്.

‘ആറ്റുകാലമ്മയുടെ നീയോഗമാണ് ഇത്. എന്റെ അച്ഛന്റേയും അമ്മയുടേയും അനുഗ്രഹവുമുണ്ട്’- ഗീതാകുമാരി പറയുന്നു.

ആറ്റുകാൽ ക്ഷേത്രത്തിന്റെ സമഗ്രമായ വികസനമാണ് മുന്നിലുള്ള ലക്ഷ്യം. ഇതിനായി എല്ലാവരും ഒന്നിച്ചുചേർന്നുള്ള പ്രവർത്തനമായിരിക്കും ഉണ്ടാവുക എന്ന് ഗീതാകുമാരി പറയുന്നു. വരുന്ന വ്യാഴാഴ്ച ആദ്യ വനിതാ ട്രസ്റ്റ് ചെയർപേഴ്‌സണായി ഗീതാകുമാരി സ്ഥാനമേൽക്കും.

Post a Comment

أحدث أقدم
Join Our Whats App Group