Join News @ Iritty Whats App Group

കൊട്ടിയൂരിൽ ഇന്ന് രേവതി ആരാധന

ഇരിട്ടി : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ആരാധനകളിൽ മൂന്നാമത്തേതായ രേവതി ആരാധന ഇന്ന് നടക്കും. പൊന്നിൻശീവേലി, ആരാധനാസദ്യ, പാലമൃത് അഭിഷേകം എന്നിവയാണ് ഇന്ന് നടക്കുക. പാലമൃത് അഭിഷേകത്തിനായി കോട്ടയം കോവിലകത്തു നിന്നെത്തിക്കുന്ന അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച പഞ്ചഗവ്യവും ബാവലിപ്പുഴക്കരയിൽ തേടൻ വാര്യർ സ്വീകരിച്ച് ഭഗവാന്റെ സന്നിധിയിൽ എത്തിക്കും. പഞ്ചഗവ്യവും കോവിലകത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി സ്വയംഭൂവിൽ അഭിഷേകംചെയ്യും. ശീവേലിക്ക് ശേഷം കോവിലകം കയ്യാലയിൽ ആരാധന സദ്യയുമുണ്ടാകും. അതേസമയം ബുധനാഴ്ചയും കൊട്ടിയൂരിൽ വൻ ഭക്തജത്തിരക്കാണ് അനുഭവപ്പെട്ടത്. ആരാധനകളിൽ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന 31നാണ് നടക്കുക.

Post a Comment

أحدث أقدم
Join Our Whats App Group