ഇരിട്ടി: അനിയന്ത്രിതമായ വഴിയോര കച്ചവടം നിയന്ത്രിക്കണമെന്നും ഓണ്‍ലൈന്‍ വ്യാപാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി മെട്രോ യൂണിറ്റ് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. വഴിയോര കച്ചവടവും ഓണ്‍ലൈന്‍ വ്യാപാരവും മൂലം ഭീമമായ തുക വാടകയും വിവിധ നികുതികളും ഉള്‍പ്പെടെ നല്‍കി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് മുന്‍പോട്ട് പോകുന്നത്. ഇതിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി എ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ. അലി ഹാജി അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് സി.കെ. സതീശന്‍, സെക്രട്ടറി മൂസ ഹാജി, യൂണിറ്റ് സെക്രട്ടറി കെ. മുരളീധരന്‍, ട്രഷറര്‍ സാം തോമസ്, സി. ഷബീര്‍, എന്‍.ജെ. ജോഷി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി.കെ. അലി ഹാജി (പ്രസിഡന്റ്), സി. ഷബീര്‍, കെ. മുരളീധരന്‍ (വൈസ് പ്രസിഡന്റുമാര്‍), എന്‍.ജെ. ജോഷി (ജനറല്‍ സെക്രട്ടറി), സിനോജ് അഗസ്റ്റിന്‍, എ.പി. ഷിബു (ജോയിന്റ് സെക്രട്ടറിമാര്‍), സാം തോമസ് (ട്രഷറര്‍).
إرسال تعليق