Join News @ Iritty Whats App Group

കോട്ടയത്ത് ബക്കറ്റിലെ ‌വെള്ളത്തിൽ വീണ് ഒന്നരവയസ്സുകാരി മുങ്ങിമരിച്ചു


കോട്ടയം: ബക്കറ്റിലെ വെള്ളത്തിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്. ബക്കറ്റിലെ വെള്ളത്തിലേക്ക് വീണ് കുഞ്ഞ് മുങ്ങിമരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം. ശരണ്യയുടെ ചെമ്പിളാവ് വളർകോടുള്ള വീട്ടിൽവച്ചായിരുന്നു സംഭവം. ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള കുഞ്ഞാണ്. ബാത്ത്റൂമിലെ ബക്കറ്റിലാണ് കുഞ്ഞ് വീണുമരിച്ചത്. കിടങ്ങൂർ പൊലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group