വിധിയിൽ തൃപ്തയല്ലെന്നും ജീവപര്യന്തമാണ് പ്രതീക്ഷിച്ചതെന്നും വിസ്മയയുടെ അമ്മ പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ മേൽകോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോരാടുമെന്ന് വിസ്മയയുടെ അമ്മ പറഞ്ഞു. വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് 10 വർഷം കഠിനതടവും പന്ത്രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വിസ്മയയുടെ അമ്മ. വിവിധ വകുപ്പുകളിൽ 25 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിധിക്കുകയായിരുന്നു.
ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചിരുന്നു';മേൽ കോടതിയെ സമീപിക്കുമെന്ന് വിസ്മയയുടെ അമ്മ
News@Iritty
0
إرسال تعليق