ലോക സാമ്പത്തിക ഫോറം രണ്ടുവർഷത്തിലൊരിക്കൽ തയാറാക്കുന്ന വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 46ൽനിന്ന് 54ലേക്ക് താഴ്ന്നു.
ദക്ഷിണേഷ്യയിൽ ഇന്ത്യയാണ് ഒന്നാമത്. ഒന്നാം റാങ്ക് ജപ്പാൻ കരസ്ഥമാക്കിയപ്പോൾ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ യഥാക്രമം യു.എസ്, സ്‍പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ്. ജർമനി, സ്വിറ്റ്സർലൻഡ്, ആസ്ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളാണ് തുടർന്ന് വരുന്നത്.
അതേസമയം മൊത്തത്തിലുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരവും ബിസിനസ്സ് യാത്രകളും പാൻഡെമിക്കിന് മുമ്പുള്ള നിലവാരത്തിന് താഴെയാണെങ്കിലും, കൂടുതൽ വാക്സിനേഷൻ നിരക്കുകൾ, യാത്രകളിലേക്കുള്ള തിരിച്ചുവരവ്, ആഭ്യന്തരവും പ്രകൃതി അധിഷ്ഠിതവുമായ ടൂറിസത്തിനുള്ള വർധിച്ചുവരുന്ന ആവശ്യം എന്നിവ ഈ മേഖലയുടെ വീണ്ടെടുക്കൽ ശക്തിപ്പെടുത്തി.
إرسال تعليق