കഴിഞ്ഞ ദിവസം പരിയാരം ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയിലെ കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാനിദ്ധ്യം കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയത്.മഴക്കാലമായതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ജല അതോറിറ്റിയുടെ സ്രോതസുകളില്‍ കുടിവെള്ളം ശുദ്ധീകരിച്ചാണ് നല്‍കുന്നത്. എന്നാല്‍ മറ്റ് ഉറവിടങ്ങളിലെയും കിണറുകളിലെയും വെള്ളം പരിശോധിച്ചാലേ ഗുണനിലവാരം ഉറപ്പുവരുത്താനാകൂ. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. 80 ഡിഗ്രി സെല്‍ഷ്യസില്‍ 2 മിനിറ്റ് വെള്ളം തിളപ്പിക്കണം. ബ്ലീച്ചിങ്, ക്ലോറിനേഷന്‍ എന്നിവ വ്യാപകമാക്കാന്‍ വ്യക്തികളും തദ്ദേശ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
إرسال تعليق