സാധാരണക്കാർക്ക് ആശ്വാസമേകി കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് പത്തു രൂപയിലധികവും ഡീസലിന് ഏഴു രൂപയിലേറെയും വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുമാണ് സംസ്ഥാന സർക്കാർ കുറച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10.40 രൂപയും ഡീസൽ ലിറ്ററിന് 7.36 പൈസയും കുറയും.
നേരത്തെ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 8 രൂപയും 6 രൂപയുമാണ് എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയത്. ഇതിന് ആനുപാതികമായി സംസ്ഥാന നികുതിയിലും കുറവ് വരും. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാന നികുതിയും കുറയ്ക്കുന്നതായുള്ള ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ പ്രഖ്യാപനം വന്നത്. 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന നികുതിയിൽ ഉണ്ടാകുന്ന കുറവാണ് ധനമന്ത്രി വ്യക്തമാക്കിയത്. ഇതോടെയാണ് കേരളത്തിൽ പെട്രോൾ ലിറ്ററിന് 10.40 രൂപയും ഡീസൽ ലിറ്ററിന് 7.36 പൈസയും കുറയുമെന്ന് വ്യക്തമായത്.
إرسال تعليق