തിരുവനന്തപുരം ആർഡിഒ കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി. കളക്ടറേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണത്തിന് പുറമെ വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാനില്ല.
സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. ലോക്കര്‍ പൊളിച്ച് മോഷ്ടിച്ചതിന്റെ അടയാളങ്ങളൊന്നുമില്ലാത്തതിനാല്‍ ജീവനക്കാരാണ് സംശയ നിഴലില്‍. കളക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തു.
إرسال تعليق