Join News @ Iritty Whats App Group

അഞ്ചു തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 5 തസ്തികകളിലേക്ക് സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കാന്‍ പിഎസ്‍സി യോഗം തീരുമാനിച്ചു.

ഇടുക്കി, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (എച്ച്‌എസ്-വിശ്വകര്‍മ, എല്‍സി/എഐ, മു‍സ്‍ലിം), കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ്- മലയാളം മീഡിയം - എസ്‌ഐയുസി നാടാര്‍, ഹിന്ദുനാടാര്‍), കണ്ണൂര്‍ ജില്ലയില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്- മലയാളം മീഡിയം - പട്ടികജാതി), പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ എച്ച്‌എസ്ടി (മാത്തമാറ്റിക്സ്- മലയാളം മീഡിയം- എസ്‍സിസിസി, എല്‍സി/എഐ, ഹിന്ദുനാടാര്‍), തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ തെറപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.

പിഎസ്‍സി/ സെക്രട്ടേറിയേറ്റ്/ ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് /ലോക്കല്‍ ഫണ്ട് ഓഡിറ്റ്/ അഡ്വക്കറ്റ് ജനറല്‍ ഓഫിസ് എന്നിവിടങ്ങളില്‍ ഓഫിസ് അറ്റന്‍ഡന്റ്, വിവിധ ജില്ലകളില്‍ മരാമത്ത് വകുപ്പില്‍ (ഇലക്‌ട്രിക്കല്‍ വിങ്) ലൈന്‍മാന്‍, സഹകരണ മേഖലയിലെ ഏപെക്സ് സൊസൈറ്റികളില്‍ അസിസ്റ്റന്റ് ഗ്രേഡ് 2/ജൂനിയര്‍ അസിസ്റ്റന്റ് - പാര്‍ട്ട് 1,2,3 (ജനറല്‍ കാറ്റഗറി, മത്സ്യത്തൊഴിലാളികള്‍/മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍, സൊസൈറ്റി ക്വോട്ട-മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലെ സേവനം), സഹകരണമേഖലയിലെ ഏപെക്സ് സൊസൈറ്റികളില്‍ ജൂനിയര്‍ ക്ലാര്‍ക്ക് - പാര്‍ട്ട് 1,2 (ജനറല്‍, സൊസൈറ്റി കാറ്റഗറി), സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അസിസ്റ്റന്റ് (പാര്‍ട്ട്-1, ജനറല്‍, പാര്‍ട്ട് 2 സൊസൈറ്റി കാറ്റഗറി) എന്നീ തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

Post a Comment

أحدث أقدم
Join Our Whats App Group