കണ്ണൂര്‍: മണല്‍ വാരല്‍ പുനസ്ഥാപിക്കുക, നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് നിര്‍മാണ തൊഴിലാളി ഫെഡറേഷന് (എസ് ടി യു ) സംസ്ഥാന വ്യപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
30 ന് രാവിലെ 10 ന് കകളക്ടറേറ്റിനു മുന്നിലാണ് മാര്‍ച്ചും ധര്‍ണയും നടക്കുക. ഓഡിറ്റ് പൂര്‍ത്തികരിച്ച കടവുകള്‍ക്ക് മണലെടുക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും ഇതുവരെ യാതൊരു തീരുമാനവുമെടിത്തില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. പത്ര സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.എ. കരീം, കെ.ലത്തീഫ്, ആലിക്കുഞ്ഞി പന്നിയൂര്‍, കെ.പി. ഖാദര്‍, സെയ്ഫുദീന്‍ നാറാത്ത് എന്നിവര്‍ പങ്കെടുത്തു.
إرسال تعليق