ഇരിട്ടി: സേവാഭാരതി പായം യു പി സ്‌കൂളിന് സമീപം താമസിക്കുന്ന ലക്ഷ്മണനും കുടുംബത്തിനും നിർമ്മിച്ച് നൽകുന്ന 'അശ്വിനീയം ' എന്ന വീടിന്റെ ഗൃഹപ്രവേശന കർമ്മം ഞായറാഴ്ച നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്റർ ദീപപ്രോജ്വലനം നടത്തും. പ്രശസ്ത സിനിമാതാരം ദേവൻ വിശിഷ്ടാതിഥിയാകും. സേവാ ഭാരതി പായം യൂണിറ്റ് പ്രസിഡന്റ് എം. പ്രകാശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രൻ കുടുംബത്തിന് താക്കോൽ കൈമാറും. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ. മോഹനൻ നാമകരണവും, ഇരിട്ടി ഖണ്ഡ് കാര്യവാഹ് ഹരിഹരൻ മാവില സേവാ സന്ദേശവും നൽകും.
സേവാഭാരതി 'അശ്വിനീയം ' ഗൃഹപ്രവേശന കർമ്മം 29 ന്
News@Iritty
0
إرسال تعليق