ഇരിട്ടി: കേരള പ്രദേശ് സ്‌ക്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് 28, 29 തീയ്യതികളിൽ ഇരിട്ടി മാടത്തിയിലെ മൗണ്ട് ഫോർട്ട് റെസിഡൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊതു വിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണത്തിനും അധ്യാപക മേഖലയിലെ പ്രശ്‌നങ്ങൾക്കും ഊന്നൽ നൽകി നടക്കുന്ന ക്യാമ്പ് 28ന് രാവിലെ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ വി.കെ. അജിത്കുമാർ, പി.കെ. അരവിന്ദൻ, ഡോ.കെ.വി. മനോജ്, യു.കെ. ബാലചന്ദ്രൻ എന്നിവർ ക്ലാസെടുക്കും. 29ന് നടക്കുന്ന സമാപന സമ്മേളനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്യും. കോവിഡ് കാലത്ത് അധ്യാപക നിയമനങ്ങൾ മരവിപ്പിച്ച സർക്കാറിന് അവ പുനപരിശോധിക്കേണ്ടി വന്നത് സംഘടനയുടെ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായിട്ടാണെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. പുതിയ അധ്യായന വർഷം ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒരു ലക്ഷത്തോളം വ്യക്ഷതൈകൾ നടുമെന്നും പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, എല്ലാ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 18ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലയിലെ 15 ഉപജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുകയെന്ന് നേതാക്കളായ പി.വി. ജ്യോതി, വി. മണികണ്ട്ഠൻ, എ.കെ. ഹസ്സൻ, യു.കെ. ബാലചന്ദ്രൻ, ഇ.കെ. ജയപ്രസാദ്, സി.വി.എ. ജലീൽ, ടി.വി. ഷാജി, സി.വി. കുര്യൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
കെ പി എസ് ടി എ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് 28, 29 തീയ്യതികളിൽ
News@Iritty
0
إرسال تعليق