52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാന്‍. മികച്ച നടന്മാരായി ബിജു മേനോനും ജോജു ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോന് അവാര്‍ഡ് ലഭിച്ചതെങ്കില്‍ മധുരം, നായാട്ട് എന്നീ സിനിമകളാണ് ജോജുവിന് പുരസ്‌കാര നേട്ടം സമ്മാനിച്ചത്.
ജനപ്രിയ ചിത്രമായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം തിരഞ്ഞെടുത്തു. ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റ് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി . ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.
142 സിനിമകള്‍ മത്സരത്തിനെത്തിയതില്‍ നിന്നും 45ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിനു ശേഷമാണ് ഈ ചിത്രങ്ങള്‍ അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്.
إرسال تعليق