കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബൈ വഴിയെത്തിയ ടാന്‍സാനിയന്‍ പൗരനില്‍ നിന്നുമാണ് ഹെറോയിന്‍ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിആര്‍ഐ നേരിട്ടെത്തിയാണ് ഇയാളെ പിടികൂടിയത്
സംഭവത്തില്‍ ഒരാള്‍ മാത്രമാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ട്രോളി ബാഗില്‍ നിന്നാണ് ഹെറോയിന്‍ പിടികൂടിയത്. ട്രോളി ബാഗില്‍ ഒരുക്കിയ രഹസ്യ അറയില്‍ പ്രത്യേകമായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍. 2884 ഗ്രാം ഹെറോയിനാണ് ബാഗില്‍ ഉണ്ടായിരുന്നത്.
إرسال تعليق