ശ്രീനഗർ: സൈനികർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഏഴു പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. ഷിയോക് നദിക്ക് സമീപം ഒരു മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്ബില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫിലെ ഒരു ഫോര്‍വേഡ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. 26 സൈനികര്‍ ബസിലുണ്ടായിരുന്നു. തോയിസിൽ നിന്ന് 25 കിലോമീറ്റർ അകലെ, വാഹനം റോഡിൽ നിന്ന് തെന്നി ഷിയോക് നദീ തീരത്തെ മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം. 50 അടിയിലേറെ താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം വീണത്. പരിക്കേറ്റ സൈനികരെ പാര്‍താപൂരിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിന് ഐഎഎഫില്‍ നിന്ന് വ്യോമസഹായം തേടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق