മൊബൈലില്‍ ഗെയിം
അഹമ്മദാബാദ്: മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 16കാരന്‍ അനിയനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് സംഭവം. കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ അനിയനെ കിണറ്റില്‍ തള്ളിയതായി പൊലീസ് പറയുന്നു.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനാണ് 16കാരന്റെ കുടുംബത്തിന്റെ സ്വദേശം. കൃഷിപ്പണിക്കായാണ് കുടുംബം ഗുജറാത്തില്‍ എത്തിയതെന്നും പൊലീസ് പറയുന്നു.
മെയ് 23നാണ് കേസിനാസ്പദമായ സംഭവം. ഊഴം അനുസരിച്ച് മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു സഹോദരങ്ങള്‍. എന്നാല്‍ തന്റെ ഊഴമായിട്ടും 11 വയസ്സുള്ള ഇളയ സഹോദരന്‍ മൊബൈല്‍ നല്‍കാതിരുന്നതാണ് പ്രകോപനത്തിന് കാരണമായത്.
മൊബൈല്‍ ലഭിക്കാത്തതിന്റെ ദേഷ്യത്തില്‍ 16കാരന്‍ അനിയന്റെ തലയില്‍ കല്ല് കൊണ്ട് ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ 11കാരനെ കല്ലുകെട്ടി തൊട്ടടുത്തുള്ള കിണറ്റില്‍ താഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിന് ശേഷം മാതാപിതാക്കളെ അറിയിക്കാതെ, ബസില്‍ കയറി 16കാരന്‍ സ്വദേശമായ രാജസ്ഥാനിലേക്ക് പോയി. നേരം വൈകിയിട്ടും കുട്ടികള്‍ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍ മൂത്തമകന്‍ രാജസ്ഥാനിലാണ് എന്ന് തിരിച്ചറിഞ്ഞു. 16കാരനെ ഗുജറാത്തില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ഉടന്‍ തന്നെ കുടുംബം വിവരം അറിയിച്ചതായി പൊലീസ് പറയുന്നു.
إرسال تعليق