കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയില്‍ വന്‍മോഷണം. ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും മോഷ്ടിച്ചു. കമ്മത്ത് ലൈനിലെ കെ.പി.കെ. ജ്വല്ലറിയില്‍ നിന്നാണ് 11 ലക്ഷം രൂപയും സ്വര്‍ണവും മോഷണം പോയത്. ഉടമസ്ഥന്‍ പള്ളിയില്‍ പോയ സമയത്ത് കടയില്‍ എത്തിയ മോഷ്ടാവ് കവര്‍ച്ച നടത്തുകയായിരുന്നു.
11 ലക്ഷം രൂപയും മൂന്നു നെക്ലേസുകളും ഉള്‍പ്പെടെ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق