Join News @ Iritty Whats App Group

ഒന്നാം പ്രതി ഗായകൻ അലോഷി, കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ മൂന്ന് പേർക്കെതിരെ കേസ്


കൊല്ലം: കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിൻ്റെ പരാതിയിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസിൽ പ്രതികളാണ്.



സംഭവത്തിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. സംഭവത്തെ ലാഘവത്തോടെ കാണാനാകില്ല, സംഘാടകർക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങൾ പ്രകടമാണ്, ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമപ്രകാരം വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഡിവിഷൻ ബെഞ്ച് നിയമം മൂലം തടഞ്ഞിട്ടുള്ള പ്രവർത്തികൾ നടക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും ഉയർത്തിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group