ഇരിട്ടി പാലത്തിന് സമീപം ബസ് കാറിന് പിറകിലിടിച്ച് അപകടം
ഇരിട്ടി:ഇരിട്ടി പാലത്തിന് സമീപം ബസ് കാറിന് പുറകിൽ ഇടിച്ച് കാറിന്റെ പിൻഭാഗം തകർന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. തലശ്ശേരി ഭാഗത്തുനിന്നും വിരാജ് പേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനു പുറകിൽ തലശ്ശേരിയിൽ നിന്നും മൈസൂരുവിലേക്കു പോവുകയായിരുന്ന എസ്‌ആർഎസ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിൻ്റെ പുറകുവശത്തെ ക്ലാസ് തകർന്നു. കാറിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് റഷനിലേക്ക് ഇരുവാഹനങ്ങളും ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
എസ് ആർ എസ് ബസ്സിലെ യാത്രക്കാരെ ഇതുവഴി വന്ന മറ്റൊരു കർണ്ണാടക ആർ ടി സി ബസ്സിൽ കയറ്റി വിടുകയായിരുന്നു
Post a Comment