Join News @ Iritty Whats App Group

കണ്ണൂർ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു


അബൂദബി: കണ്ണൂർ സിറ്റി നീർച്ചാല്‍ പാലത്തിന് സമീപം സി.എച്ച്‌ ഹൗസില്‍ താമസിക്കുന്ന സി.എച്ച്‌ അഫ്സല്‍ (46) ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.

ദുബൈ കറാമ സിറ്റി മക്കാനിയിലെ ഷെഫ് ആയിരുന്നു. അബൂദബി-കണ്ണൂർ മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി മഷ്ഹൂദ് നീർച്ചാലിന്‍റെ ജ്യേഷ്ഠ സഹോദരനാണ്.

മാതാപിതാക്കള്‍: ഹംസ, സുബൈദ. ഭാര്യ: ആമിന. മക്കള്‍: ആദില, മാസിയ, ഹഫ്സ. മറ്റു സഹോദരങ്ങള്‍: സാജിദ്, നജീബ്, ഫർസാന.

വർഷങ്ങളായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന അഫ്സല്‍ 'നീർച്ചാലിയൻസ് യു.എ.ഇ' കൂട്ടായ്മ അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group