Join News @ Iritty Whats App Group

ക്രൈസ്തവ സംഘത്തിന് നേരെ ജബൽപൂരിലെ അക്രമം; മലയാളി വൈദികര്‍ക്ക് നേരെ ക്രൂര മര്‍ദനം, പിന്നിൽ വിഎച്ച്പി പ്രവർത്തകർ


ജബൽപൂര്‍: മധ്യപ്രദേശിലെ ജബൽപൂരിൽ വിശ്വാസി സംഘത്തെ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനിൽ ഉദ്യോ​ഗസ്ഥർക്ക് മുന്നിലിട്ട് മർദിച്ചുവെന്ന് ആരോപണം. ക്രൂരമായ മർദനം ഏറ്റുവെന്ന് മർദനമേറ്റ മലയാളികളായ ഫാദർ ഡേവിസ് ജോർജും, ഫാദർ ജോർജും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഎച്ച്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ നടത്തിയത് ​ഗുണ്ടായിസമായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചു.



ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മർദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മലയാളി വൈദികരായ ഫാദർ ഡേവിസ് ജോർജും ഫാദർ ജോർജും പറയുന്നു. വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ സഹായിക്കാൻ പോയതായിരുന്നു ഇരുവരും. പൊലീസ് സ്റ്റേഷനകത്ത് നടന്ന ആക്രമണം ഞെട്ടിക്കുന്നതാണ്. ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group