കൊച്ചി: ലഹരിക്കെണിയിൽ പെട്ടുപോകുന്ന അതിഥി തൊഴിലാളികളെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാർത്താ പരമ്പരയെ അഭിനന്ദിച്ച് മന്ത്രി എം.ബി. രാജേഷ്. പരമ്പയില്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുമെന്നും അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിന്ന് തന്നെ വോളന്‍റിയര്‍മാരെ കണ്ടെത്തി ലഹരി
വിരുദ്ധ പ്രചാരണം ശക്തമാക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരിവിരുദ്ധ പ്രചാരണത്തിന് പ്രധാന തടസ്സം ഭാഷയാണ്. അതിനാൽ അവരുടെ തന്നെ ഭാഷകളില്‍ പ്രചാരണം ശക്തമാക്കാൻ നടപടി സ്വീകരിക്കും.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിന്ന് തന്നെ ഇതിനായി വോളണ്ടിയര്‍മാരെ കണ്ടെത്തും. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള റാക്കറ്റിനെതിരെ പൊലീസുമൊത്ത് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ലഹരി വേണ്ട ഭായ്' പരമ്പരയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രശംസിച്ചു. ലഹരിക്കെണിയിൽ പെട്ടുപോകുന്ന അതിഥി തൊഴിലാളികൾക്ക് കൈത്താങ്ങാവേണ്ടത് സംസ്ഥാന സർക്കാരിന്‍റെ കൂടി ഉത്തരവാദിത്തമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന്റെ വിമുക്തി പദ്ധതിയിലേക്കടക്കം ഇതര സ്ഥാനക്കാരെയും ചേർത്ത്, അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുളള ശ്രമങ്ങൾ ഉണ്ടാകണമെന്നും സതീശൻ പറഞ്ഞു.
Post a Comment