Join News @ Iritty Whats App Group

വടകര സ്വദേശി കടന്നല്‍ കുത്തേറ്റ് മരിച്ച സംഭവം; ആക്രമണം ഫോട്ടോ എടുക്കുന്നതിനിടെ, ശരീരം മുഴുവൻ കടന്നല്‍ പൊതിഞ്ഞ നിലയില്‍

കോഴിക്കോട്:വിനോദയാത്രയ്ക്കായി ഊട്ടിയിലേക്കു പോകുംവഴി വടകര സ്വദേശിയായ യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ച സംഭവം കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.


സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റൻ പാറക്കെട്ടിനു സമീപത്തായി ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു കടന്നല്‍ ആക്രമിച്ചത്.



വടകര വള്ളിയാട് പുതിയ വീട്ടില്‍ സാഫിർ(25) ആണ് മരിച്ചത്. സുഹൃത്തായ വള്ളിയാട് സ്വദേശി ആസിഫിനെ(26)ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ഊട്ടിയിലേക്കു പോകുംവഴി സൂചിമലയില്‍ വച്ചാണ് ഇവർക്ക് കടന്നല്‍ കുത്തേറ്റത്. സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റൻ പാറക്കെട്ടിനു സമീപത്തായി ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു കടന്നല്‍ ആക്രമിച്ചത്.



മലമുകളില്‍ ഉള്ള കൂട്ടില്‍ പരുന്ത് ഇടിച്ചാണ് കടന്നല്‍ ചിതറിയതെന്നാണ് വിവരം. സാഫിറിനെ കടന്നല്‍ ആക്രമിക്കുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ് സാഫിർ നിലത്തു വീണു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.



ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സിനാന്‍ എന്ന യുവാവ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടര്‍ന്നാണ് രണ്ടുയുവാക്കളെയും ആശുപത്രിയിലേക്ക് മാറ്റിയത്. സാബിര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.



സാഫിറിന്റെ ശരീരത്തില്‍ കടന്നല്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയ സാഫിറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Post a Comment

Previous Post Next Post
Join Our Whats App Group