തിരുവനന്തപുരം: സിനിമാ സംവിധായകനും നടനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്. മുന്‍ സിനിമകളുടെ പ്രതിഫല വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം. ഈ മാസം 29 നകം വിശദീകരണം നല്‍കണമെന്നാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആദായ നികുതി അസസ്‌മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. മുന്‍പ് അഭിനയിച്ച സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് വ്യക്തത തേടിയത്. കഴിഞ്ഞവര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന് മുമ്പായിരുന്നു നോട്ടീസ് നല്‍കിയത്.
2022 ലും പരിശോധന നടത്തിയിരുന്നു. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെതെന്ന് ആദായനികുതി വിഭാഗം, എമ്പുരാന്‍ വിവാദത്തിന് മുമ്പാണ് നോട്ടീസ് നല്‍കിയത്. അതേസമയം എംപുരാന്‍ സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ വീട്ടിലും ഓഫീസിലുമായി തമിഴ്‌നാട്ടിലും കേരളത്തിലുമായി അഞ്ചിടത്ത് ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യും.
Post a Comment