Join News @ Iritty Whats App Group

കണ്ണൂരിൽ നിന്നും മസ്കത്തിലേക്ക് നേരിട്ട് പറക്കാം, വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡി‍​ഗോ എയർലൈൻസ്


മസ്കത്ത്: കണ്ണൂരിൽ നിന്നും മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡി‍​ഗോ വിമാന കമ്പനി. ഏപ്രിൽ 20 മുതൽ സർവീസുകൾ തുടങ്ങും. കേരളത്തിലെ മലബാർ മേഖലയെയും ​ഗൾഫ് രാജ്യത്തെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമ ​ഗതാ​ഗതം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ റൂട്ടിലൂടെ ആഴ്ചയിൽ മൂന്ന് സർവീസുകളായിരിക്കും ഉണ്ടായിരിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും നേരിട്ടുള്ള വിമാന സർവീസുകൾ. ഇതോടെ, കേരളത്തിൽ നിന്ന് ​ഗൾഫ് ലക്ഷ്യസ്ഥാനമുള്ള ഇൻഡി​ഗോ വിമാന സർവീസുകൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വിമാനത്താവളമായി കണ്ണൂർ മാറും. കൊച്ചിയിൽ നിന്നുമാണ് ഇൻ​ഡി​ഗോയ്ക്ക് കൂടുതൽ വിമാന സർവീസുകൾ ​ഗൾഫിലേക്ക് ഉള്ളത്. 



ഇൻഡി​ഗോ വിമാന കമ്പനിയുടെ വിമാന സർവീസുകളിലേക്ക് മസ്കത്ത് കൂടി ചേർക്കപ്പെടുന്നത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ലാണ്. ഇതോടെ ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് പ്രധാന കേന്ദ്രമായി കണ്ണൂർ വിമാനത്താവളം മാറും. ​ഗൾഫ് രാജ്യങ്ങളിലെ 11 വിമാനത്താവളങ്ങളുമായി നിലവിൽ കണ്ണൂർ വിമാനത്താവളം സർവീസുകൾ ബന്ധിപ്പിക്കുന്നുണ്ട്. അബുദാബി വിമാനത്താവളവുമായാണ് ഏറ്റവും കൂടുതൽ സർവീസുകൾ ബന്ധിപ്പിക്കുന്നത്. ആഴ്ചയിൽ 17 വിമാന സർവീസുകളാണ് നടക്കുന്നത്. ഷാർജ, ദോഹ വിമാനത്താവളങ്ങളുമായി 12 വിമാന സർവീസുകൾ കണക്ട് ചെയ്യുന്നുണ്ട്. കൂടാതെ, ദുബായ്, മസ്കത്ത് എന്നിവിടങ്ങളിലേക്കും പ്രതിദിനം സർവീസുകൾ ബന്ധിപ്പിക്കുന്നുണ്ട്. 



ഒമാനിൽ പ്രവാസികളായിട്ടുള്ള നിരവധി മലയാളികൾക്കാണ് ഇതോടെ ആശ്വാസമാകുന്നത്. ഇൻഡി​ഗോ സർവീസ് വരുന്നതോടെ ഒമാനിലേക്കുള്ള യാത്ര കൂടുതൽ സു​ഗമമാകുകയും ചെയ്യും. ഇവിടെ നിന്ന് പറന്നുയരുന്ന യാത്രികരുടെ എണ്ണത്തിൽ ഓരോ ദിവസവും കാര്യമായ വർധനയുള്ളതാണ് കൂചുതൽ വിമാന കമ്പനികളെ സർവീസിന് പ്രേരിപ്പിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group