കണ്ണൂർ : കണ്ണൂർ തളിപ്പറമ്ബിൽ
ലഹരിക്കേസിൽ പിടിയിലായ യുവതി
എക്സൈസിനെതിരെ ആരോപണവുമായി
രംഗത്ത്. എം.ഡി.എം.എ ലോഡ്ജ് മുറിയിൽ
കൊണ്ടുവച്ചത്,എക്സസൈസ് ഉദ്യോഗസ്ഥർ
ആണെന്ന് പിടിയിലായ റഫീന ഫേസ്ബുക്കിൽ
പങ്കുവച്ച വീഡിയോയിൽ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ച രണ്ട് യുവതികളടക്കം നാലുപേരെ എക്സൈസ് പിടികൂടിയത്. ഇവരില്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തതായും എക്സൈസ് അറിയിച്ചിരുന്നു. . കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത്. പെരുന്നാള്‍ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് എക്സൈസ് പറഞ്ഞു. വീട്ടില്‍നിന്നു വിളിക്കുമ്ബോള്‍ പരസ്പരം ഫോണ്‍ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്ബോഴാണ് ഇവർ ലോഡ്ജില്‍ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞത്.
Post a Comment